ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളുടെ ഇടയിൽ കൂട്ടായ്മ വർധിപ്പിക്കുവാനും സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ സംഗമം നടത്തുന്നതെന്നു പ്രസിഡന്റ് ഷിജു എബ്രഹാം പറഞ്ഞു.
അസോസിയേഷൻ പരിപാടികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. എബ്രഹാം മാത്യു (ആരംഭ കാല സെക്രട്ടറി), സി.വി. ജോർജ് (ആരംഭ കാല കമ്മിറ്റി അംഗം), അലക്സ് മാത്യു, അലക്സ് അലക്സാണ്ടർ, സണ്ണി ജേക്കബ്, കോശി പണിക്കർ, മാത്യു കോശി, ഹരിദാസ് തങ്കപ്പൻ, പ്രദീപ് നാഗനൂലിൽ തുടങ്ങി മുൻ പ്രസിഡന്റുമാരോടൊപ്പം പി.പി. ചെറിയാൻ, കോശി വൈദ്യൻ, അനശ്വരം മാമ്പിള്ളി തുടങ്ങി മുൻ സെക്രട്ടറിമാരും പരിപാടിയിൽ പങ്കെടുത്തു.